Thursday, January 29, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി കെ.എൻ ബാലഗോപാൽ രാവിലെ ഒൻപത് മണിക്കാണ് ബജറ്റ് അവതരണം തുടങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റ് ആയതിനാൽ ജനക്ഷേമ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും.


നിയമ സഹായ സേവനങ്ങൾ
ക്ഷേമപെൻഷൻ വർധിപ്പിക്കുമോ എന്ന് ഏവരും ഉറ്റു നോക്കുന്നുണ്ട്. ചില വൻകിട വ്യവസായ പദ്ധതികൾക്കും സാധ്യതയുണ്ട്. പരമ്പരാഗത വ്യവസായങ്ങൾക്കുള്ള സഹായം, വയോജന സംരക്ഷണ പദ്ധതികൾ എന്നിവയും ബജറ്റിൽ ഇടം പിടിച്ചേക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്നതായിരിക്കും ബജറ്റ് എന്നാണ് കരുതുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments