Thursday, January 29, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമാജിക് ബജറ്റായിരിക്കില്ല, പ്രായോഗിക ബജറ്റായിരിക്കും അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി

മാജിക് ബജറ്റായിരിക്കില്ല, പ്രായോഗിക ബജറ്റായിരിക്കും അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി

തിരുവനന്തപുരം: മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. ചെയ്യാൻ പറ്റാത്ത കാര്യങ്ങള്‍ പറയുന്ന ബജറ്റായിരിക്കില്ല. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.

എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതായിരിക്കും. സാധാരണക്കാരുടെ പ്രശ്നങ്ങളടക്കം കണക്കിലെടുക്കണം. കൂടുതൽ തൊഴിലവസരം ഉണ്ടാകണം.സംസ്ഥാനത്തിന് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നതിനുള്ള കാര്യങ്ങള്‍ ബജറ്റിലുണ്ടാകണമെന്നും അദ്ദേഹം പ്രതികരിച്ചു. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരിൽ നിന്ന് രേഖകള്‍ അടങ്ങിയ പെട്ടി കൈപ്പറ്റിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെഎൻ ബാലഗോപാൽ.

വിദേശത്തേക്ക് ആളുകള്‍ പോകുമ്പോള്‍ നമ്മുടെ നാടിന്‍റെ സമ്പദ് വ്യവസ്ഥ കൂടി മെച്ചപ്പെടണം. ഇത്തരം കാര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള പ്രയോഗിക ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നും കെഎൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments