കോതമംഗലം: മുന്‍ നക്സലൈറ്റ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിലെ വീട്ടിലായിരുന്നു അന്ത്യം. 1968 ലെ തലശ്ശേരി പൊലീസ് സ്റ്റേഷന് ആക്രമണത്തില്‍ പ്രതിയായിരുന്നു. ജയില്‍വാസത്തിന് ശേഷം സായുധ വിപ്ലവം ഉപേക്ഷിച്ച് സുവിശേഷകനായി മാറിയിരുന്നു. ‘വെള്ളത്തൂവല്‍ സ്റ്റീഫന്റെ ആത്മകഥ’ വായനക്കാരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായിട്ടാണ് ജനനം. പിന്നീട് വെള്ളത്തൂവലിലേക്ക് കുടിയേറി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ വഴിയെ പാർട്ടിയിലേക്ക്. ശേഷം പാർട്ടി പിളർന്നപ്പോൾ സിപിഐയിൽ നിന്നു. തുടർന്ന് നക്സലൈറ്റ് പ്രസ്ഥാന ത്തിലേക്ക് മാറി. തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിലൂടെ പ്രസ്ഥാനത്തിൽ സജീവമായി. തുടർന്ന് ഒളിവിൽപോയി കേരളത്തിലുടനീളം വിപ്ലവപാർട്ടികൾ കെട്ടിപ്പടുത്തു.



