Sunday, February 1, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസി ജെ റോയിയെ ആത്മഹത്യക്ക് തൊട്ടുമുമ്പ് ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിട്ടില്ലെന്ന് പൊലീസ്

സി ജെ റോയിയെ ആത്മഹത്യക്ക് തൊട്ടുമുമ്പ് ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിട്ടില്ലെന്ന് പൊലീസ്

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയെ ആത്മഹത്യക്ക് തൊട്ടുമുമ്പ് ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിട്ടില്ലെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങളിൽ ആദായനികുതി വകുപ്പിന്റെ ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായതായി കണ്ടെത്തിയിട്ടില്ല. വെള്ളിയാഴ്ച റെയ്ഡ് ഉണ്ടായില്ലെന്ന ഐടി വകുപ്പിന്റെ വാദവും പൊലീസ് ശരിവെച്ചു. കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത് നിന്ന് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.


രേഖകളുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങൾ പൂർത്തിയാക്കുക ആയിരുന്നു അന്ന് നടന്നത്. ഉച്ചയോടെ ഓഫീസിൽ എത്തിയ റോയി കോൺഫെറൻസ് റൂമിൽ ഐ ടി ഉദ്യോഗസ്ഥരെ കാണാമെന്ന് പറഞ്ഞ് ക്യാബിനിലേക്ക് പോവുകയായിരുന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിട്ടുണ്ട്. ദുബായിൽനിന്നെത്തിയ റോയ്‌യുടെ ഭാര്യ ലിനി, മക്കളായ രോഹിത്, റിയ എന്നിവരിൽനിന്ന് പൊലീസ് മൊഴിയെടുത്തു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments