ആലപ്പുഴ: എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിൽ വീണ്ടും പ്രതീക്ഷ വച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജാതി പറഞ്ഞ് പോരടിച്ചാൽ ഹൈന്ദവസമൂഹം അധോഗതിയിലേക്ക് പോകുന്ന ദുരവസ്ഥ ഉണ്ടാകാതെ ഇരിക്കാനാണ് ഐക്യശ്രമങ്ങൾ വീണ്ടും തുടങ്ങിവച്ചതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി മുഖപത്രം യോഗനാദത്തിൻ്റെ ആണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. സമാനചിന്താഗതിയുള്ള എല്ലാവരും ജാതി, മതവ്യത്യാസമില്ലാതെ ഈ നീക്കത്തിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹമെന്നും അതും വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ജാതി പറഞ്ഞ് പോരടിച്ചു നിന്നാൽ ഹൈന്ദവസമൂഹം അധോഗതിയിലേക്ക് പോവുകയേയുള്ളൂ. അത്തരമാെരു ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ഐക്യശ്രമങ്ങൾ വീണ്ടും തുടങ്ങിവച്ചത്. കേരളത്തിലെ സാമൂഹ്യ സാഹചര്യം മാറിക്കഴിഞ്ഞു. ഭൂരിപക്ഷ ജനവിഭാഗം ഇവിടെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. മതന്യൂനപക്ഷ പാർട്ടികളുടെ സ്വാധീനം മൂലം ഭരണതലങ്ങളിലും അവഗണിക്കപ്പെട്ടുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.



