Wednesday, February 4, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ പ്രമേയം പാസാക്കി നിയമസഭ

സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ പ്രമേയം പാസാക്കി നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കേരളത്തിനെതിരായ കേന്ദ്ര സമീപനം അടിയന്തരമായി തിരുത്തണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് നിയമസഭ പ്രമേയം പാസാക്കിയത്.

കേന്ദ്ര ബജറ്റിൽ കേരളത്തെ തഴഞ്ഞതിലും കേരളത്തോട് നിരന്തരം കാട്ടുന്ന അവഗണനയിലും ആശങ്ക അറിയിച്ചാണ് ചട്ടം 118 പ്രകാരം നിയമസഭയിൽ മുഖ്യമന്ത്രി പ്രത്യേക പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തി ഒരു രാജ്യത്തിനും അഭിമാനത്തോടെ ഉയര്‍ന്നുനില്‍ക്കാനാവില്ലെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ബജറ്റ് കഴിഞ്ഞ കാലത്തേതിനെക്കാൾ ഫെഡറലിസത്തെ അട്ടിമറിക്കുന്നതാണെന്നും പ്രമേയം വിമർശിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments