Wednesday, February 4, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅനില്‍ അംബാനി ഗ്രൂപ്പിൻ്റെ നാല്‍പ്പതിനായിരം കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ്: ഇഡിക്കും സിബിഐക്കും സുപ്രിംകോടതിയുടെ വിമര്‍ശനം

അനില്‍ അംബാനി ഗ്രൂപ്പിൻ്റെ നാല്‍പ്പതിനായിരം കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ്: ഇഡിക്കും സിബിഐക്കും സുപ്രിംകോടതിയുടെ വിമര്‍ശനം

അനില്‍ അംബാനി ഗ്രൂപ്പ് നടത്തിയ നാല്‍പ്പതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ ഇഡിക്കും സിബിഐക്കും സുപ്രിംകോടതിയുടെ വിമര്‍ശനം.ഇഡിയുടെ അന്വേഷണത്തിലെ അകാരണമായ കാലതാമസത്തെ കോടതി വിമര്‍ശിച്ചു.വിവിധ ബാങ്കുകളില്‍ നിന്ന് പരാതി ലഭിച്ചിട്ടും ഒരു എഫ്‌ഐആര്‍ മാത്രം രജിസ്റ്റര്‍ ചെയ്തതില്‍ സിബിഐയ്‌ക്കെതിരെയും കോടതി വിമര്‍ശനം നടത്തി.

സിബിഐയുടെ സമീപനം നിയമ നടപടി ക്രമങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കോടതി നീരീക്ഷിച്ചു.ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഒത്തുകളി സാധ്യതയും അന്വേഷിക്കാന്‍ സിബിഐയോട് കോടതി നിര്‍ദ്ദേശിച്ചു.രണ്ട് അന്വേഷണ ഏജന്‍സികളും ഉടനടി നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതി പറഞ്ഞുകേസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിട്ടു പോകില്ലെന്ന് അനില്‍ അംബാനിയുടെ അഭിഭാഷകന്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments