Friday, February 6, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതിരുവനന്തപുരത്ത് ആഡംബര കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരിക്ക് : കാർ പ്രമുഖ നടൻ്റെതെന്ന് സംശയം

തിരുവനന്തപുരത്ത് ആഡംബര കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരിക്ക് : കാർ പ്രമുഖ നടൻ്റെതെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആഡംബര കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തു മണിയോടെ ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലാണ് അപകടം നടന്നത്. ട്രിവാന്‍ഡ്രം ക്ലബിലെ സുബ്രമണ്യം ഹാളിൽ നിന്ന് പുറത്തേക്ക് വരുകയായിരുന്ന കാർ വെള്ളയംബലം ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ നിവേദിതിന്‍റെ കാലുകൾ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്. ഇരുവരേയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന് ശേഷം നിർത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരത്തുള്ള ഒരു നടന്‍റെ പേരിൽ ഉള്ളളതാണ് കാർ എന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവർ ആണ് കാർ ഓടിച്ചിരുന്നത്. നടന്‍റെ വീട്ടിൽ പൊലിസ് എത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുന്ന നിലയിലാണ്. താരത്തിന്‍റെ ഫോണും സ്വിച്ച് ഓഫ്‌ ആണ്. സംഭവത്തിൽ അപകടമുണ്ടാക്കിയ വാഹനം ഉടൻ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments