Friday, February 6, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപുതുയുഗ യാത്ര സംസ്ഥാനത്തെ ദുർഭരണത്തിന് അന്ത്യം കുറിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

പുതുയുഗ യാത്ര സംസ്ഥാനത്തെ ദുർഭരണത്തിന് അന്ത്യം കുറിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കാസർകോട്: യുഡിഎഫിന്റെ പുതുയു​ഗ യാത്ര സംസ്ഥാനത്തെ ദുർഭരണത്തിന് അന്ത്യം കുറിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതൊരു പുതുയുഗത്തിന്റെ ആരംഭമാണ്. വരാനിരിക്കുന്ന തലമുറകൾക്ക് പ്രതീക്ഷ നൽകുകയും കേരളത്തെ അടിസ്ഥാനപരമായി മാറ്റിയെടുക്കാൻ കഴിയുന്ന നിരവധി പദ്ധതികൾ വിശദീകരിക്കുകയും ചെയ്യുന്ന യാത്രയാണിത്. രാഷ്ട്രീകാര്യങ്ങളേക്കാൾ കൂടുതൽ ഭാവികേരളത്തെ കുറിച്ചുള്ള പദ്ധതികൾ ജനങ്ങൾക്ക് മുന്നിൽവെക്കുമെന്നും സതീശൻ പറ‍ഞ്ഞു. കാസർകോട് പുതുയു​ഗ യാത്രയ്ക്ക് മുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പദ്ധതി യുഡിഎഫിന്റെ കൈയിലുണ്ട്. ജിഎസ്ടിയിലൂടെ ഏറ്റവും കൂടുതൽ ഗുണം കിട്ടേണ്ട സംസ്ഥാനം കേരളമായിരുന്നു. എന്നാൽ നികുതിഘടന പുനഃസംഘടിപ്പിച്ചില്ല. ഭൂരിഭാഗം സംസ്ഥാനങ്ങളും അത് ചെയ്തിരുന്നു. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കണം. സമ്പദ്ഘടനയെ ഉത്തേജിപ്പിച്ച് ഖജനാവ് നിറയ്ക്കുകയെന്നതാണ് യുഡിഎഫിന്റെ പ്രധാന പദ്ധതി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments