Friday, February 6, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവി.ഡി സതീശൻ നയിക്കുന്ന പുതുയു​ഗ യാത്രയ്ക്ക് കാസർകോട്ട് തുടക്കം

വി.ഡി സതീശൻ നയിക്കുന്ന പുതുയു​ഗ യാത്രയ്ക്ക് കാസർകോട്ട് തുടക്കം

കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയു​ഗ യാത്രയ്ക്ക് കാസർകോട്ട് തുടക്കം. കോൺ​ഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ യാത്ര ഉദ്ഘാടനം ചെയ്തു. കേരളത്തിൽ കഴിഞ്ഞ 10 കൊല്ലമായി ജനം വീർപ്പുമുട്ടലിലാണെന്നും ഇത്രയും വലിയൊരു സർക്കാർവിരുദ്ധ വികാരം മുമ്പുണ്ടായിട്ടില്ലെന്നും കെ.സി വേണു​ഗോപാൽ പറഞ്ഞു.

കൂടുതൽ കണ്ടെത്തുക
ഓൺലൈൻ വാർത്താ കോഴ്സുകൾ
ലോക സംഭവങ്ങൾ
വിദ്യാഭ്യാസ കോഴ്സുകൾ
ഇത് യുഡിഎഫിന്റെ കഴിവുകൊണ്ട് മാത്രമല്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തനഫലമായാണെന്നും കേരളത്തിലെ ജനങ്ങളെല്ലാം പൊറുതിമുട്ടിയിരിക്കുന്ന കാലത്താണ് വീണ്ടുമൊരു തെരഞ്ഞെടുപ്പ് പോരാട്ടം വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെൻഷൻ നിലനിർത്താൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. ക്ഷേമ പെൻഷൻ യുഡിഎഫ് നിർത്തുമെന്നത് തെറ്റായ പ്രചാരമാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments