Tuesday, February 10, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: സായുധ സംഘങ്ങള്‍ വീടുകള്‍ക്ക് തീയിട്ടു, ഗ്രാമീണര്‍ പലായനം ചെയ്തു

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: സായുധ സംഘങ്ങള്‍ വീടുകള്‍ക്ക് തീയിട്ടു, ഗ്രാമീണര്‍ പലായനം ചെയ്തു

ഇംഫാൽ :മണിപ്പുരിൽ ഗോത്രമേഖലയായ ഉഖ്റുൽ ജില്ലയിൽ ലിറ്റാൻ സാരയ്ഖോങ് ഗ്രാമത്തിൽ സംഘർഷം വ്യാപിക്കുന്നു. സായുധസംഘങ്ങൾ ഗ്രാമത്തിൽ കൂടുതൽ വീടുകൾക്കു തീയിട്ടതോടെയാണ് കുക്കി–നാഗാ വംശീയ സംഘർഷം വ്യാപിച്ചത്. ഗ്രാമീണർ അയൽജില്ലയായ കാങ്പോക്പിയിലേക്കു പലായനം തുടങ്ങി. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രി ലിറ്റാൻ ഗ്രാമത്തിൽ നാഗാ യുവാവിനെ ചിലർ ആക്രമിച്ചതോടെയാണു പ്രശ്നത്തിനു തുടക്കം. ഗോത്രനേതാക്കൾ ഇടപെട്ടു പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഞായറാഴ്ച ഇരു ഗോത്രവിഭാഗങ്ങളും തമ്മിൽ ചേരിതിരിഞ്ഞ് കല്ലേറുണ്ടായി. രാത്രിയോടെ വീടുകൾക്കു തീയിട്ടു. സായുധസംഘങ്ങൾ ആകാശത്തേക്ക് പലവട്ടം നിറയൊഴിച്ചതോടെയാണു ആളുകൾ പലായനം തുടങ്ങിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments