വെസ്റ്റ് യോർക്‌ഷയർ: അച്ഛന്റെ കാമുകിയുടെ നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്ത യുവതിയെ ജയിലിലേക്ക് തിരികെ വിളിച്ചതായി റിപ്പോർട്ട്. മാതാപിതാക്കളുടെ ദാമ്പത്യം തകർത്തത് അച്ഛനും കാമുകിയുമായുള്ള ബന്ധമായിരുന്നു. ഇതിലുള്ള ദേഷ്യമാണ് കാമുകിയുടെ നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചത്.
വെസ്റ്റ് യോർക്‌ഷയറിലെ മോർലി സ്വദേശിനിയായ എലീനർ ബ്രൗൺ (26) ആണ് കേസിൽ മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടത്. 2024 ഒക്ടോബറിൽ അപ്പീലിൽ ശിക്ഷ രണ്ട് വർഷമായി കുറച്ചു. കഴിഞ്ഞ വർഷാവസാനം കണങ്കാലിൽ ഇലക്ട്രോണിക് ടാഗ് ഘടിപ്പിച്ച ശേഷം യുവതിയെ മോചിപ്പിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ മാസം എലീനർ ബ്രൗണിനെ ജയിലിലേക്ക് തിരിച്ചയച്ചതായി നീതിന്യായ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇതിന്റെ കാരണം അധികൃതർ പുറത്തുവിട്ടിട്ടില്ല. നേരത്തെ ജയിൽ മോചിതയായ ശേഷം ചെയ്ത പ്രവൃത്തിയിൽ താൻ ഒരിക്കലും ഖേദിക്കുന്നില്ലെന്ന് എലീനർ വ്യക്തമാക്കിയിരുന്നു.



