Thursday, February 12, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഫൊക്കാന 2026–2028: മാറ്റത്തിന്റെ അമരക്കാരാകാൻ ലീല മാരേട്ടും 'ടീം എംപവറും'

ഫൊക്കാന 2026–2028: മാറ്റത്തിന്റെ അമരക്കാരാകാൻ ലീല മാരേട്ടും ‘ടീം എംപവറും’

ഫൊക്കാനയുടെയും അമേരിക്കൻ മലയാളി സമൂഹത്തിന്റെയും ഉന്നമനത്തിനായി വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ലീല മാരേട്ട്, 2026–2028 കാലയളവിലേക്കുള്ള ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ആത്മാർത്ഥമായ സേവന പാരമ്പര്യവും, മികച്ച നേതൃപാടവവും കൈമുതലായുള്ള ലീല മാരേട്ട്, ഫൊക്കാനയെ പുതിയ ഉയരങ്ങളിലെത്തിക്കാൻ പ്രതിജ്ഞാബദ്ധയാണ്.

​എല്ലാവരെയും ഉൾക്കൊള്ളുന്ന, ഓരോ അംഗത്തിന്റെയും ശബ്ദത്തിന് വിലകൽപ്പിക്കുന്ന ശക്തമായ ഒരു സംഘടനയാണ് ലീല മാരേട്ടിന്റെ ലക്ഷ്യം. സ്ത്രീകളെയും യുവാക്കളെയും സന്നദ്ധപ്രവർത്തകരെയും നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിനും, അവരെ ശാക്തീകരിക്കുന്നതിനും അവർ മുൻഗണന നൽകുന്നു.

​സുതാര്യതയിലും ഒത്തൊരുമയിലും വിശ്വസിക്കുന്ന ‘ടീം എംപവർ’ (Team Empower) പാനലിനൊപ്പം, പുതുമയുള്ള ആശയങ്ങളും പോസിറ്റീവ് എനർജിയും ഫൊക്കാനയിൽ കൊണ്ടുവരാൻ ലീല മാരേട്ട് തയ്യാറെടുക്കുകയാണ്.

​ലീല മാരേട്ടിന് വോട്ട് ചെയ്യുക!
‘ടീം എംപവർ’ പാനലിനെ വിജയിപ്പിക്കുക!

​നമുക്ക് കൈകോർക്കാം, പ്രചോദനം നൽകുന്ന, മാറ്റങ്ങൾ കൊണ്ടുവരുന്ന നല്ലൊരു നേതൃത്വത്തിനായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments