Saturday, February 14, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും താമസിക്കുന്ന പൗരന്മാർക്ക് മുന്നറിയിപ്പ്: ഓൺലൈനിൽ പാസ്പോർട്ട് പുതുക്കരുത്

ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും താമസിക്കുന്ന പൗരന്മാർക്ക് മുന്നറിയിപ്പ്: ഓൺലൈനിൽ പാസ്പോർട്ട് പുതുക്കരുത്

ആൻഡ്രൂസ് അഞ്ചേരി

ന്യൂഡൽഹി: ഇന്ത്യയിൽ താമസിക്കുന്ന അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി അടിയന്തിര മുന്നറിയിപ്പ് നൽകി. വിദേശത്തുനിന്ന് ഓൺലൈൻ പാസ്പോർട്ട് റിന്യൂവൽ സിസ്റ്റം ഉപയോഗിക്കുന്നത് അപകടകാരിയാകുമെന്ന് പറയുന്നു. നിലവിലുള്ള പാസ്പോർട്ട് തന്നെ റദ്ദാക്കപ്പെടുകയും, യുഎസിലേക്ക് മടങ്ങാൻ സാധിക്കുന്ന സാധുവായ രേഖകൾ ഇല്ലാതാവുകയും ചെയ്യും.

യുഎസ് പൗരന്മാർ അറിയേണ്ടത്: ഓൺലൈൻ റിന്യൂവൽ സിസ്റ്റം വെറും യുഎസിൽ ഉള്ളവർക്ക് മാത്രമാണ് ലഭ്യമാകുന്നത്. ഇന്ത്യയിൽ ഉള്ളവർക്ക് പാസ്പോർട്ട് പുതുക്കാൻ, ഏതെങ്കിലും യുഎസ് എംബസി/കോൺസുലേറ്റിലേക്ക് മെയിൽ വഴി പാസ്പോര്ട്ട് അയയ്ക്കുകയോ നേരിട്ടു അപേക്ഷിക്കുകയോ വേണം. ഇന്ത്യയിലെ എംബസി/കോൺസുലേറ്റുകൾ ന്യൂഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു.

നൽകിയിട്ടുള്ള മുന്നറിയിപ്പുകൾ പാലിക്കാതെ ഓൺലൈനിൽ അപേക്ഷ നൽകുന്നത് പാസ്പോർട്ട് റദ്ദാക്കലിന് കാരണമാകും.

OCI കാർഡ് ഉടമകൾക്ക്: പുതിയത് ലഭിച്ച പാസ്പോർട്ടിന്റെ വിവരങ്ങൾ ഓൺലൈൻ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. 21–49 വയസ്സുള്ളവർക്കു ഫിസിക്കൽ OCI കാർഡ് പുതുക്കേണ്ടതില്ല.

വാർത്ത: ആൻഡ്രൂസ് അഞ്ചേരി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments