Monday, February 23, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅബ്ദുൽ നാസർ മഅ്ദനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അബ്ദുൽ നാസർ മഅ്ദനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം എറണാകുളത്തെ വസതിയിൽ തുടർ ചികിത്സകളുമായി കഴിഞ്ഞിരുന്ന പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ വീണ്ടും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു .

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം തുടർ ചികിത്സകളും ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണവുമായി അണുവിമുക്ത അന്തരീക്ഷത്തിൽ കഴിഞ്ഞിരുന്ന മഅ്ദനിയെ വലതുകാലിൽ ഉണ്ടായ മുറിവ് ഭേദമാകാത്തതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

അഞ്ച് മാസങ്ങൾക്ക് മുമ്പ് ബോംബാക്രമണത്തില്‍ നഷ്ടപ്പെട്ട വലതുകാലിന്റെ അവശേഷിച്ച ഭാഗത്ത് ഉണ്ടായ മുറിവ് നിരന്തര ചികിത്സകൾക്ക് ശേഷവും ഭേദമാകാത്തതിനെ തുടർന്നാണ് വിദഗ്ധ ചികിത്സകൾക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീർഘകാലമായി തുടരുന്ന ഡയബറ്റിക് ന്യൂറോപ്പതി മൂലം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയ്ക്കുണ്ടായ തകരാറുകൾ മുറിവ് ഭേദമാകാത്തതിന് കാരണമായി ഡോക്ടർമാർ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments