പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഡാറ്റ ലീക്കിങ്ങിന്റെ നിർണായക വിവരങ്ങൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല. സർക്കാർ ഉദ്യോസ്ഥർക്ക് പുറമെ കെ-സ്മാർട്ട് വഴി പൊതുജനങ്ങളുടെ വിവരങ്ങളും പിആർഡിക്ക് കൈമാറാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ സീതാറാം സാംബശിവ റാവു നൽകിയ കത്ത് രമേശ് ചെന്നിത്തല പുറത്തുവിട്ടു. കെ-സ്മാർട്ട് ആപ്ലിക്കേഷൻ നിന്ന് ഉദ്യോഗസ്ഥരുടെ സമ്പൂർണ വിവരങ്ങൾ പിആർഡിക്ക് കൈമാറണം എന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.
2026 ഫെബ്രുവരി മാസത്തിന് മുമ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പേര്, ഫോൺ നമ്പർ,വയസ്, പ്രായം, ലിംഗം, ജില്ലാ,താലൂക്,വാർഡ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ എല്ലാ വ്യക്തി വിവരങ്ങളും ചോദിച്ചു. വ്യക്തിപരമായി വിവരങ്ങൾ ശേഖരിക്കുകയാണെന്ന് കത്തിൽ പറയുന്നുണ്ട്. വിവരങ്ങൾ പിആർഡി ഡയറക്ടർക്ക് ഈ മാസം 12ന് മുമ്പ് കൈമാറണമെന്നും കത്തിൽ ആവശ്യപ്പെട്ടു.കഴിഞ്ഞ വർഷം ഡിസംബറിലാണ് സർക്കാർ ജീവനക്കാരുടെ വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കത്ത് അയച്ചത്.. സർക്കാർ ഉദ്യോസ്ഥർക്ക് പുറമെ കെ-സ്മാർട്ട് വഴി പൊതുജനങ്ങളുടെ വിവരങ്ങളും പിആർഡിക്ക് കൈമാറാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ സീതാറാം സാംബശിവ റാവു നൽകിയ കത്ത് രമേശ് ചെന്നിത്തല പുറത്തുവിട്ടു. കെ-സ്മാർട്ട് ആപ്ലിക്കേഷൻ നിന്ന് ഉദ്യോഗസ്ഥരുടെ സമ്പൂർണ വിവരങ്ങൾ പിആർഡിക്ക് കൈമാറണം എന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.



