കണ്ണൂർ: കെഎസ് യു പ്രതിഷേധത്തിനിടെയാണ് ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റതെന്ന വാദത്തെ പൂർണമായി തള്ളി കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടാൽ മന്ത്രിയുടെ നാടകം പൊളിയുമെന്ന് അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പ്രതികരിച്ചു. കൈക്ക് പരിക്കേറ്റു എന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രിയുടെ കഴുത്തിലാണല്ലോ ബെൽറ്റ് ഇട്ടിരിക്കുന്നതെന്നും അലോഷ്യസ് പരിഹാസപൂർവ്വം ചോദിച്ചു.
വീണ ജോർജിന്റെ കയ്യിലെ പരിക്ക് നേരത്തെ പറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിപാടികളുടെ വിഷ്വലുകളിൽ ആ പരിക്ക് കാണാമെന്നും അലോഷ്യസ് പറഞ്ഞു.



