Thursday, February 26, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്ക വീണു

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്ക വീണു

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്ക വീണു. ഓമല്ലൂർ സ്വദേശി എൻ.ഗംഗാധരൻ നായർക്കാണ് പരിക്കേറ്റത്. ഒ.പി വിഭാഗത്തിന് മുൻപിലുള്ള പ്ലാവിൽ നിന്നാണ് ചക്ക വീണത്. ചക്ക വീണതോടെ ഗംഗാധരൻ നായർ ബോധരഹിതനായി. തലയിലും രണ്ട് കാൽമുട്ടിലും കൈകളിലും കാൽവിരലുകളിലും പരിക്കേറ്റിട്ടുണ്ട്. ഗംഗാധരൻ നായർ ചികിത്സയിൽ തുടരുകയാണ്.


രോഗിയെ ഉടൻ തന്നെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചു.സിടി സ്കാനിംഗിൽ കുഴപ്പമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആശുപത്രി വളപ്പിലെ അപകടസാധ്യതയുള്ള ശിഖരങ്ങൾ മുറിച്ചുമാറ്റാൻ നടപടി തുടങ്ങിയെന്നും ​മരങ്ങൾ മുറിച്ചുനീക്കാൻ അനുമതി തേടി സോഷ്യൽ ഫോറസ്ട്രിക്ക് കത്ത് നൽകിയതായും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments