മിൽമ പാലിന് ലീറ്ററിന് നാല് രൂപ കൂട്ടാൻ സർക്കാരിന്റെ അനുമതി തേടി മിൽമ. സർക്കാരിന്റെ അംഗീകാരം ലഭിച്ചാലുടൻ മിൽമ പാൽവില കൂട്ടും. പാൽവില കൂട്ടുന്നത് പഠിക്കാൻ വിദഗ്ധ കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് മിൽമയുടെ തീരുമാനം. മിൽമ ആവശ്യപ്പെട്ടാൽ പാൽവില കൂട്ടുന്ന കാര്യം സർക്കാർ ആലോചിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു.
അതേസമയം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പാൽവില ഉയർത്തുന്നത് ജനരോഷത്തിനിടയാക്കും എന്നതാണ് സർക്കാർ വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി ചിഞ്ചുറാണിയോട് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്. ഈ സാഹചര്യത്തിലാണ് ക്ഷീര കർഷകരെ സഹായിക്കാനെന്ന കാരണവുമായി വില കൂട്ടാനുള്ള മിൽമയുടെ നീക്കം.



