Friday, February 27, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപോക്സോ വകുപ്പുകൾ ചുമത്തി ആർ ശ്രീരേഖയ്ക്കെതിരെ കേസ്

പോക്സോ വകുപ്പുകൾ ചുമത്തി ആർ ശ്രീരേഖയ്ക്കെതിരെ കേസ്

തിരുവനന്തപുരം: ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തി എന്നാണ് കേസ്. കിളിരൂർ കവിയൂർ പീഡനക്കേസുകളെ പരാമർശിച്ചുകൊണ്ട് ചെയ്ത യൂട്യൂബിലെ എപ്പിസോഡിലാണ് ഇരകളെ തിരിച്ചറിയും വിധം മാതാപിതാക്കളുടെ അടക്കം പേര് വെളിപ്പെടുത്തിയതെന്ന് എഫ്ഐആർ.

2022 ഓഗസ്റ്റ് 14ന് സംപ്രേഷണം ചെയ്ത എപ്പിസോഡിൽ ആണ് കിളിരൂർ കവിയൂർ കേസുകളിലെ ഇരകളെക്കുറിച്ച് പരാമർശിച്ചിരിക്കുന്നതെന്നും എഫ്ഐആർ. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ശ്രീലേഖക്കെതിരെ കേസെടുത്തിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments