Friday, February 27, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമദ്യനയ അഴിമതിക്കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്‍രിവാൾ

മദ്യനയ അഴിമതിക്കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്‍രിവാൾ

ഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്‍രിവാൾ. സത്യം വിജയിച്ചുവെന്ന് പറഞ്ഞ കെജ്‍രിവാൾ തന്നെ തന്നെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോയി ജയിലിലടച്ചതിനെക്കുറിച്ചും പരാമര്‍ശിച്ചു.


വലിയൊരു രാഷ്ട്രീയ ഗൂഢാലോചനായാണ് കേസെന്ന് അദ്ദേഹം പറഞ്ഞു. ” “ആം ആദ്മി പാർട്ടിയെ തകർക്കാൻ, ഞങ്ങളുടെ അഞ്ച് നേതാക്കളെ ജയിലിലടച്ചു. ഇന്ത്യൻ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ ഒരു മുഖ്യമന്ത്രിയെ പോലും വീട്ടിൽ നിന്ന് വലിച്ചിഴച്ച് ആറ് മാസം ജയിലിലടച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഏകദേശം രണ്ട് വർഷത്തോളം തടവിലാക്കി. കേസ് പൂർണമായും കെട്ടിച്ചമച്ചതാണ്,” കെജ്‌രിവാൾ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments