Saturday, February 28, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് തിരിച്ചയച്ച് ക്രൈംബ്രാഞ്ച് മേധാവി

സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് തിരിച്ചയച്ച് ക്രൈംബ്രാഞ്ച് മേധാവി

സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ  അന്വേഷണ റിപ്പോര്‍ട്ട് തിരിച്ചയച്ച് ക്രൈംബ്രാഞ്ച് മേധാവി. കേസില്‍ തെളിവില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തല്‍. അന്വേഷണപ്പിഴവ് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് മേധാവി   റിപ്പോര്‍ട്ട് തിരിച്ചയച്ചത്. 

പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റി പരിപാടിയിലായിരുന്നു മന്ത്രിയുടെ ഭരണഘടനാ വിമർശനം. വാക്കുകൾ ഇങ്ങനെ: ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത്. ജനങ്ങളെ കൊള്ളയടിക്കാൻ മനോഹരമായി എഴുതിവച്ച ഭരണഘടനയാണു രാജ്യത്തുള്ളത്. അതിൽ കുറച്ചു ഗുണങ്ങൾ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണിത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments