Sunday, March 1, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുദ്ധം കനക്കുമെന്നുള്ള മുന്നറിയിപ്പുമായി നെതന്യാഹു

യുദ്ധം കനക്കുമെന്നുള്ള മുന്നറിയിപ്പുമായി നെതന്യാഹു

ഇസ്രയേൽ-ഇറാൻ യുദ്ധം കനക്കുമെന്നുള്ള മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പുതിയ വിഡിയോ സന്ദേശത്തിലാണ് സൈനിക നടപടി തുടരാൻ നിർദ്ദേശം നൽകിയതായി ബെന്യാമിൻ നെതന്യാഹു പറഞ്ഞത്. ‘ഞങ്ങളുടെ സൈന്യം ഇപ്പോൾ ടെഹ്‌റാൻ്റെ ഹൃദയഭാഗത്ത് ശക്തിയോടെ ആക്രമണം നടത്തുകയാണ്, വരും ദിവസങ്ങളിൽ കൂടുതല്‍ ശക്തമാക്കും’ ബെന്യാമിൻ നെതന്യാഹു വെളിപ്പെടുത്തി.

ഇസ്രയേൽ പ്രതിരോധ മന്ത്രി, ചീഫ് ഓഫ് സ്റ്റാഫ്, മൊസാദ് സുരക്ഷാ മേധാവി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാനെതിരായ സൈനിക നടപടി തുടരാൻ നിർദ്ദേശം നൽകിയത്.

അതേ സമയം ഇസ്രയേലിലെ ബെയ്ത് ഷെമേഷ് നഗരത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 8 മരണം. ഇരുപതോളം പേർക്ക് പരുക്ക്. യുഎഇയിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ 3 പേർ മരിച്ചു. പാക്കിസ്ഥാൻ, ബംഗ്ലദേശ്, നേപ്പാൾ സ്വദേശികളാണ് മരിച്ചത്. 58 പേർക്ക് പരുക്കേറ്റു. എന്നാൽ ആരുടെയും നില ഗുരുതരമല്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments