കണ്ണൂര്‍: കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിവിധ വിമാന സർവീസുകൾ ഇന്നും റദ്ദാക്കി. കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്നും രാവിലെ 7.05 നുള്ള കണ്ണൂർ – അബുദാബി എയർ ഇന്ത്യ എക്സ്പ്രസ്, 8.50 ൻ്റെ കണ്ണൂർ അബൂദബി എയർ ഇന്ത്യ എക്സ്പ്രസ്, വൈകിട്ട് 3.40 ൻ്റെ ഇൻഡിഗോ കണ്ണൂർ – ദോഹ, വൈകിട്ട് 5 മണിക്കുള്ള കണ്ണൂർ – മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ റദ്ദാക്കി.
രാവിലെ 6.50 ന് എത്തുന്ന ഷാർജ – കണ്ണൂർ എയർ എയർ ഇന്ത്യ റദ്ദാക്കി. 8.35 ന് എത്തുന്ന ഫുജൈറ – കണ്ണൂർ ഇൻഡിഗോ എന്നീ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഉച്ചക്ക് 2.25 ന് എത്തുന്ന റാസൽ ഖൈമ – കണ്ണൂർ ഇൻഡിഗോയും വൈകിട്ട് 4 നുള്ള അബുദാബി കണ്ണൂർ,6.10 ൻ്റെ ദുബൈ – കണ്ണൂർ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.



