Monday, March 2, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ സ്ഥാനാർഥി ധാരണയായി : ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പി.ജെ ജോസഫ്...

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ സ്ഥാനാർഥി ധാരണയായി : ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പി.ജെ ജോസഫ് മത്സരിക്കില്ല

കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ സ്ഥാനാർഥി ധാരണയായി . ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പാർട്ടി ചെയർമാൻ പി.ജെ ജോസഫ് മത്സരിക്കില്ല . പകരം തൊടുപുഴയിൽ മകൻ അപു ജോസഫ് സ്ഥാനാർഥിയായേക്കും. ഈയാഴ്ച കോട്ടയത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. ഇടുക്കി സീറ്റ് കോൺഗ്രസിന് വിട്ടുനൽകിയേക്കും.

കടുത്തുരുത്തി – മോൻസ് ജോസഫ്, കുട്ടനാട് – റെജി ചെറിയാൻ, ഏറ്റുമാനൂർ – തോമസ് ഉണ്ണിയാടൻ, ഇരിങ്ങാലക്കുട- കെ.വി കണ്ണൻ, തിരുവല്ല- വർഗീസ് മാമൻ, കോതമംഗലം- ഷിബു തെക്കുംപുറം, തൃക്കരിപ്പൂർ- അഡ്വ. എം.വിനോദ്,ചങ്ങനാശ്ശേരി- വിനു ജോബ്, വി.ജെ ലാലി എന്നിവരാണ് പരിഗണനയിലുള്ളത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments