Tuesday, March 3, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഎഇയിലെ പ്രധാന വിമാനത്താവളങ്ങൾ എല്ലാം ഇന്ന് മുതൽ ഭാഗികമായി പ്രവർത്തനം ആരംഭിക്കും

യുഎഇയിലെ പ്രധാന വിമാനത്താവളങ്ങൾ എല്ലാം ഇന്ന് മുതൽ ഭാഗികമായി പ്രവർത്തനം ആരംഭിക്കും

ദുബൈ: യുഎഇയിലെ പ്രധാന വിമാനത്താവളങ്ങൾ എല്ലാം ഇന്ന് മുതൽ ഭാഗികമായി പ്രവർത്തനം ആരംഭിക്കും. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് മുൻഗണന നൽകിയാകും വിമാനങ്ങൾ സർവീസ് നടത്തുക. പ്രമുഖ യുഎഇ വിമാനകമ്പനികൾ സാധാരണ സർവീസ് ആരംഭിക്കാൻ ഇനിയും സമയമെടുക്കും. എന്നാൽ, എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് മുതൽ മസ്‌കത്ത് സർവീസ് പുനരാരംഭിക്കും.

അതിനിടെ, യുഎഇക്ക് നേരെ നാലാം ദിവസവും ഇറാൻ ആക്രമണം കടുപ്പിച്ചു. കനത്ത മിസൈലാക്രമണമാണ് നടത്തിയത്. കൂട്ട മിസൈൽ ആക്രമണത്തെ യുഎഇ സേന ശക്തമായി തന്നെ നേരിട്ടു. സേന സുസജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അബൂദബിയിലും ദുബൈയിലും സ്‌ഫോടന ശബ്ദമുണ്ടായിട്ടുണ്ട്. അതിനാൽ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments