പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിനെതിരെ തന്ത്രി കണ്ഠരര് രാജീവര്രുടെ മൊഴി. സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡും ഉദ്യോഗസ്ഥരുമാണ്. ആചാരപരമായ കാര്യങ്ങൾ നിയന്ത്രിക്കുക മാത്രമായിരുന്നു തൻ്റെ ചുമതലയെന്നും തന്ത്രി ഇഡിക്ക് മൊഴി നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയെ സന്നിധാനത്തേക്ക് സ്പോൺസറായി എത്തിച്ചത് താനല്ലെന്നും തന്ത്രി വ്യക്തമാക്കി. തന്ത്രിയുടെ മൊഴി വിശദമായി പരിശോധിച്ച് ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി അറിയിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിനെതിരെ തന്ത്രി കണ്ഠരര് രാജീവര്രുടെ മൊഴി
RELATED ARTICLES



