Thursday, March 5, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജി.സുധാകരനെ അനുനയിപ്പിക്കുമെന്ന് എം.എ ബേബി

ജി.സുധാകരനെ അനുനയിപ്പിക്കുമെന്ന് എം.എ ബേബി

ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിര്‍ന്ന നേതാവ് ജി.സുധാകരനെ അനുനയിപ്പിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. താന്‍ അടക്കം ജി. സുധാകരനുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം സിപിഎമ്മിനെ ബുദ്ധിമുട്ടിക്കില്ലെന്നും ബേബി പറഞ്ഞു. സുധാകരനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസറും പ്രതികരിച്ചു.

‘ഞങ്ങളെല്ലാവരും സുധാകരന്‍ സാറെന്ന് വിളിച്ച് ശീലിച്ച ജി.സുധാകരനില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ക്ഷീണം വരുത്തുന്ന ഒരു കാര്യങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പാണ്. അദ്ദേഹം പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കില്ല. ചില പ്രയോഗങ്ങളിലുള്ള പരിഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പങ്കുവെച്ചതാണ്. താനടക്കം പാര്‍ട്ടിയിലെ സഖാക്കളെല്ലാം അദ്ദേഹത്തെ ബന്ധപ്പെടുന്നുണ്ട്’. ബേബി വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments