Thursday, March 5, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപി.കെ ശശിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി

പി.കെ ശശിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി

പാലക്കാട്: വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെ മുന്‍ എംഎല്‍എ പി.കെ ശശിക്കെതിരെ നടപടിയെടുത്ത് സിപിഎം. ശശിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതായി പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു അറിയിച്ചു. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ശശി തെളിയിക്കണമെന്നും ശരിയാണെന്ന് തെളിയിക്കാനായാല്‍ രാഷ്ട്രീയജീവിതം മതിയാക്കുമെന്നും സുരേഷ് ബാബു വെല്ലുവിളിച്ചു.

‘തനിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുകയാണെങ്കില്‍ രാഷ്ട്രീയജീവിതം മതിയാക്കാന്‍ താന്‍ ഒരുക്കമാണ്. തന്റെയോ കുടുംബത്തിന്റെയോ സാമ്പത്തിക ഇടപാടുകളില്‍ എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടെങ്കിലും എല്ലാം അവസാനിപ്പിക്കാന്‍ ഞാന്‍ ഒരുക്കമാണ്. നേരെതിരിച്ച്, പി.കെ ശശി അതിന് തയ്യാറാവുമോ?നിലവില്‍ അയാള്‍ക്കെതിരില്‍ തന്റെ കയ്യില്‍ തെളിവില്ല. വീണ്ടും നടപടി സ്വീകരിച്ച് തിരുത്തി തിരിച്ചുവരുന്ന സ്വഭാവക്കാരനായിരുന്നല്ലോ ശശി. എസ്എഫ്‌ഐ കാലം മുതല്‍ അതാണ് അദ്ദേഹത്തിന്റെ ശീലം. അതുകൊണ്ട് തന്നെ ഇത്തരം ആരോപണങ്ങളെ താന്‍ മുഖവിലക്കെടുക്കുന്നില്ല’. സുരേഷ് ബാബു വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments