Monday, March 9, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി ചർച്ചകൾ ഇന്ന് ആരംഭിക്കും

കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി ചർച്ചകൾ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക സ്ഥാനാർഥി ചർച്ചകൾക്ക് ഇന്ന് ആരംഭിക്കും. ഇന്ന് സ്ക്രീനിങ് കമ്മിറ്റി യോ​ഗം ചേരും. മധുസൂദൻ മിസ്ത്രിയും സച്ചിൻ പൈലറ്റുമടക്കമുള്ള എഐസിസി നേതാക്കൾ സ്ക്രീനിങ് കമ്മിറ്റി യോ​ഗത്തിൽ പങ്കെടുക്കും.

തെര‍ഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ സ്ഥാനാർഥി നിർണയവും മണ്ഡലത്തിലെ സാഹചര്യങ്ങളും യോ​ഗത്തിൽ വിലയിരുത്തും. ഓരോ മണ്ഡലത്തിൽ നിന്നും മൂന്ന് വീതം പേരുകളാണ് എഐസിസിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി സമർപ്പിച്ചിരിക്കുന്നത്. ഓരോ സ്ഥാനാർഥികളുടെയും വിജയസാധ്യത കൂടി പരി​ഗണിച്ചായിരിക്കും അന്തിമപട്ടിക തയാറാക്കുക.

ഉഭയകക്ഷി ചർച്ചയിൽ കടുത്ത അഭിപ്രായ വ്യത്യാസമാണ് ഘടകകക്ഷികൾ തമ്മിൽ നിലനിൽക്കുന്നത്. അത് പരിഹരിച്ച ശേഷം മാത്രമേ കോൺ​ഗ്രസിന് സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിയൂ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments