തിരുവനന്തപുരം: ഭാര്യ ഉന്നയിച്ച ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി കെ.ബി ഗണേഷ് കുമാര്‍. നടന്നതും പുറത്ത് വന്നതും വെറും കെട്ടുകഥയാണെന്നും തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും ഗണേഷ് കുമാര്‍ പറയുന്നു. ‘തന്നെ കാണാന്‍ ബന്ധും അവരുടെ കുട്ടിയും വന്നിരുന്നു.അവരുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പെട്ടന്ന് വന്ന് ഫോട്ടോ എടുക്കുകയായിരുന്നു.തന്റെ പക്കലും തെളിവുകളുണ്ട്.ഇക്കാര്യത്തില്‍ രാജിയുടെ ആവശ്യമില്ല’. ബിന്ദു മേനോൻ അടഞ്ഞ അധ്യായമാണെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.
ആരോപണത്തില്‍ രാജിവെക്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ‘ആരൊക്കെ രാജി വെക്കണമെന്ന് പറഞ്ഞാലും അതിലൊന്നും കാര്യമില്ല. മുഖ്യമന്ത്രി തന്നെ വിളിച്ചിട്ടുമില്ല കാണണമെന്ന് പറഞ്ഞിട്ടുമില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം എല്ലാതവണയും മുഖ്യമന്ത്രിയുമായി സംസാരിക്കാറുണ്ട്.ഇന്നും സംസാരിക്കും. താന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കില്ല’.എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.



