Tuesday, March 10, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകെ.ബി ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവെക്കില്ല

കെ.ബി ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവെക്കില്ല

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവെക്കില്ല. ഭാര്യ ബിന്ദുമേനോനുമായുള്ള പ്രശ്നം മന്ത്രിസഭാ യോഗത്തിന് മുമ്പേ ഗണേഷ് ഒത്തുതീർപ്പാക്കിയിരുന്നു. ബിന്ദുവിനെ ഫോണിൽ വിളിച്ച ഗണേശ് മാപ്പുപറഞ്ഞു. ഗണേഷിനെതിരെ പരാതി കൊടുക്കാൻ ഇല്ലെന്നും, വിവാദങ്ങൾ അവസാനിച്ചുവെന്നും ബിന്ദുവും പ്രതികരിച്ചു.

വാളകത്തെ വീട്ടിൽ വച്ച് ഗണേഷ് കുമാറിനെ മോശം സാഹചര്യത്തിൽ കണ്ടുവെന്നും, അതിന്‍റെ ചിത്രങ്ങൾ പകർത്തിയ ഫോൺ പിടിച്ചെടുക്കാൻ പേഴ്സണല്‍ സ്റ്റാഫിനെ ഗണേഷ് നിയോഗിച്ചു എന്നുമായിരുന്നു ബിന്ദു മേനോൻ ഇന്നലെ ഉന്നയിച്ച ആരോപണം. പൊലീസ് ഇടപെടൽ കാര്യക്ഷമമായിരുന്നില്ല എന്ന് ആരോപണം ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments