Wednesday, March 11, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പിൽ നിന്ന് എ.പത്മകുമാറിനെ നീക്കി

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പിൽ നിന്ന് എ.പത്മകുമാറിനെ നീക്കി

പത്തനംതിട്ട∙ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പിൽ നിന്ന് എ.പത്മകുമാറിനെ നീക്കി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പത്മകുമാർ മൂന്നര മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസമാണു ജാമ്യത്തിലിറങ്ങിയത്.

ജില്ലാ സെക്രട്ടറി ഉൾപ്പെടെ ഗ്രൂപ്പിൽ ചർച്ച ചെയ്യുന്ന പാർട്ടി തീരുമാനങ്ങൾ പത്മകുമാർ അറിയേണ്ട എന്ന വിലയിരുത്തലിലാണ് ഒഴിവാക്കിയത്. വാട്സാപ് ഗ്രൂപ്പിലും വെട്ടിനിരത്തലാണോ എന്ന പരിഹാസം പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ ഉയരുന്നുണ്ട്. ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലായിട്ടും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിനെതിരെ പാർട്ടി നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ജില്ലാ സെക്രട്ടറി ഉൾപ്പെടെ അഡ്മിനായ ഗ്രൂപ്പിൽ നിന്നാണു പത്മകുമാറിനെ ഒഴിവാക്കിയത്. ജില്ലാ കമ്മിറ്റി അംഗമായി പത്മകുമാർ തുടരുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments