ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി.സുധാകരന്റെ നിർണായക വാർത്താസമ്മേളനം നാളെ . പുന്നപ്രയിലെ വസതിയിൽ വച്ചായിരിക്കും വാർത്ത സമ്മേളനം. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമോ എന്നുള്ള കാര്യത്തിൽ ഉൾപ്പെടെ പ്രതികരണം ഉണ്ടാവും.
പാർട്ടിയുമായി അകന്നു നിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സിപിഎം പിൻമാറിയിരുന്നു. പാർട്ടി മെമ്പർഷിപ്പ് പുതുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടിട്ടും ജി.സുധാകരൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലായിരുന്നു പിൻമാറ്റം.



