മസ്‌കത്ത്: ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിനുശേഷം ഇതുവരെ മിഡിൽ ഈസ്റ്റിൽ റദ്ദാക്കിയത് 43,000 ത്തിലധികം വിമാന സർവീസുകൾ. ആകെ ഷെഡ്യൂൾ ചെയ്തത് 78,500 സർവീസുകൾ. ജിസിസിയിൽ വിമാന റദ്ദാക്കലുകൾ ഏറ്റവും കുറവ് ബാധിച്ച വിമാനത്താവളങ്ങൾ ജിദ്ദ (8.94%), മസ്‌കത്ത് (16.67%), റിയാദ് (10.15%), ദമ്മാം (21.24%), ഷാർജ (35.19%) എന്നിവയാണ്. ദുബൈയിൽ 30.02% റദ്ദാക്കി, മിക്ക വിമാനങ്ങളും ഇന്ത്യൻ നഗരങ്ങളിലേക്കുള്ളവയാണ്. ദോഹ വിമാനത്താവളത്തിൽ 94.00% ആണ് റദ്ദാക്കൽ. പ്രത്യേക വിമാനങ്ങൾ മാത്രമാണ് സർവീസുകൾ നടത്തുന്നത്. ഫെബ്രുവരി 28 മുതൽ ഇന്നുവരെ വാണിജ്യ വിമാനങ്ങൾക്ക് ബഹ്റൈൻ വ്യോമാതിർത്തി പൂർണമായും അടച്ചിട്ടിരിക്കുകയാണ്.
യുദ്ധം ആരംഭിച്ചതിനുശേഷം ഇതുവരെ മിഡിൽ ഈസ്റ്റിൽ റദ്ദാക്കിയത് 43,000 ത്തിലധികം വിമാന സർവീസുകൾ
RELATED ARTICLES



