Thursday, March 12, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി എം.എം മണി

മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി എം.എം മണി

ഇടുക്കി: മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി എം.എം മണി എംഎൽഎ. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ചെങ്കുളം മൾട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലാണ് മണിയുടെ രോഷപ്രകടനം. ഉദ്ഘാടനത്തിന് സജി ചെറിയാൻ എത്താത്തതിലാണ് എംഎം മണി ക്ഷുഭിതനായത്. മന്ത്രി ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്.


എം.എം മണിയുടെ വാക്കുകൾ ഇങ്ങനെ- ‘ ഞങ്ങളെയൊക്കെ എന്തിന് മെനക്കെടുത്തി ? അയാൾ അവിടെ ഇരുന്ന് ഒണ്ടാക്കണ്ട കാര്യമുണ്ടോ?ഞാനും രാജയും മതി ഇത് ഉദ്ഘാടനം ചെയ്യാൻ. ഇതിപ്പം കുളിച്ചില്ലേലും കോണകം പുരപ്പുറത്ത് കിടക്കണമെന്ന് പറയുന്ന പോലെയാ തിരുവനന്തപുരത്ത് ഇരുന്നുള്ള ഒണ്ടാക്കല്.മെനക്കെടുന്നത് നമ്മള്.

ഡീസലും അടിച്ച് നമ്മൾ പിറകെ നടക്കുവാ.മേലാൽ എന്നെ ഇത്തരം കാര്യങ്ങൾക്ക് ക്ഷണിക്കരുത്.എന്റെ ഭാഷയിൽ പറഞ്ഞാൽ ഞാൻ വേറെ വല്ലതും പറയും…..അത് ഞാൻ പറയുന്നില്ല.ഇതൊരു സദസ് ആയതിനാൽ.’ എന്നു പറഞ്ഞാണ് എം.എം മണി മടങ്ങിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments