കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളും പിടിയിൽ. നാല് പേരെ കൊല്ലത്ത് നിന്നും നാല് പേരെ മുണ്ടക്കയത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതികൾ ഉപയോഗിച്ച വാഹനവും ഉൾപ്പടെയുള്ളവ കസ്റ്റഡിയിൽ എടുത്തു.
ജിം സന്തോഷ് കൊലക്കേസ് പ്രതി അലുവ അതുൽ ജാമ്യത്തിൽ ഇറങ്ങി സ്റ്റേഷനിൽ എത്തി ഒപ്പിട്ട ശേഷം മടങ്ങവേയാണ് വെട്ടേറ്റ് മരിച്ചത്. പട്ടാപ്പകൽ കരുനാഗപ്പള്ളി നഗര മധ്യത്തിൽ വച്ചായിരുന്നു കൊലപാതകം. കൊല നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഴുവൻ പ്രതികളെയും പിടികൂടാൻ പൊലീസിന് കഴിഞ്ഞു. സിറ്റി പൊലീസ് കമ്മീഷണർ ഹേമലതയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.



