Monday, March 16, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോണാക്രമണം

ദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോണാക്രമണം

ദുബൈ: യുഎഇയിലെ ദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോണാക്രമണം. പ്രദേശത്ത് തീപിടിത്തം. എയർപോർട്ടിലെ എണ്ണടാങ്കിനാണ് തീപിടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും തീയണക്കാൻ ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. സുരക്ഷ ഉറപ്പാക്കാൻ നടപടി പുരോഗമിക്കുന്നുവെന്നും പറഞ്ഞു.

അതേസമയം, ദുബൈ വിമാനങ്ങൾ തത്കാലത്തേക്ക് റദ്ദാക്കി. സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. യാത്രക്കാർ അവരുടെ വിമാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments