Tuesday, March 17, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news19 സിറ്റിങ് എം.എൽഎമാർ അടക്കം 55 പേർ: ആദ്യഘട്ട സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

19 സിറ്റിങ് എം.എൽഎമാർ അടക്കം 55 പേർ: ആദ്യഘട്ട സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

ന്യൂഡൽഹി: 19 സിറ്റിങ് എം.എൽഎമാർ അടക്കം 55 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥിപട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. സിറ്റിങ് എംഎൽഎമാരിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ പേര് ആദ്യ ഘട്ട പട്ടികയിൽനിന്ന് ഒഴിവാക്കിയെന്നതാണ് പ്രധാന സവിശേഷത. കെ. സുധാകരനും അടൂർ പ്രകാശും മത്സരമോഹവുമായി രംഗത്തുണ്ടായിരുന്നെങ്കിലും ആദ്യ പട്ടികയിൽ എം.പിമാർ ആരുമില്ല. എന്നാൽ, ഇവർ താത്പര്യം പ്രകടിപ്പിച്ച കണ്ണൂർ, കോന്നി സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുമില്ല.

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂർക്കാവിൽ കെ. മുരളീധരനും മണലൂരിൽ മുൻ എം.പി ടി.എൻ പ്രതാപനും മത്സരിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാർഥി. ലൈംഗിക പീഡനക്കേസിൽപ്പെട്ട് പാർട്ടിയിൽനിന്ന് പുറത്തായ രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ച പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്ര താരം രമേഷ് പിഷാരടിയാണ് സ്ഥാനാർഥി.  മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് തവനൂരിലും പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ നെന്മാറയിലും മത്സരിക്കും.

സ്ഥാനാർഥിപട്ടിക

ഇരിക്കൂർ: അഡ്വ. സജീവ് ജോസഫ്
ധർമ്മടം: വി.പി. അബ്ദുൾ റഷീദ്
തലശ്ശേരി: കെ.പി. സാജു
പേരാവൂർ: അഡ്വ. സണ്ണി ജോസഫ്
മാനന്തവാടി (ST): ഉഷ വിജയൻ
സുൽത്താൻ ബത്തേരി (ST): ഐ.സി. ബാലകൃഷ്ണൻ
കൽപ്പറ്റ: അഡ്വ. ടി. സിദ്ദിഖ്
നാദാപുരം: കെ.എം. അഭിജിത്ത്
കൊയിലാണ്ടി: അഡ്വ. കെ. പ്രവീൺ കുമാർ
ബാലുശ്ശേരി (SC): വി.ടി. സൂരജ്
എലത്തൂർ: വിദ്യ ബാലകൃഷ്ണൻ
കോഴിക്കോട് നോർത്ത്: അഡ്വ. കെ. ജയന്ത്
നിലമ്പൂർ: ആര്യാടൻ ഷൗക്കത്ത്
വണ്ടൂർ (SC): എ.പി. അനിൽ കുമാർ
തവനൂർ: വി.എസ്. ജോയ്
പൊന്നാനി: നൗഷാദ് അലി
തൃത്താല: വി.ടി. ബൽറാം
കോങ്ങാട് (SC): കെ.എ. തുളസി
മലമ്പുഴ: എ. സുരേഷ്
പാലക്കാട്: രമേഷ് പിഷാരടി
തരൂർ (SC): കെ.സി. സുബ്രഹ്‌മണ്യൻ
ചിറ്റൂർ: അഡ്വ. സുമേഷ് അച്യുതൻ
നെന്മാറ: എ. തങ്കപ്പൻ
ആലത്തൂർ: കെ.എൻ. ഫെബിൻ
മണലൂർ: ടി.എ. പ്രതാപൻ
ഒല്ലൂർ: അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്
തൃശ്ശൂർ: രാജൻ ജെ. പല്ലൻ
നാട്ടിക (SC): അഡ്വ. സുനിൽ ലാലൂർ
കൈപ്പമംഗലം: ടി.എം. നാസർ
പുതുക്കാട്: കെ.എം. ബാബു രാജ്
ചാലക്കുടി: സനീഷ് കുമാർ ജോസഫ്
കൊടുങ്ങല്ലൂർ: ഒ.ജെ. ജനീഷ്
അങ്കമാലി: റോജി എം. ജോൺ
ആലുവ: അൻവർ സാദത്ത്
പറവൂർ: വി.ഡി. സതീശൻ
എറണാകുളം: ടി.ജെ. വിനോദ്
തൃക്കാക്കര: ഉമ തോമസ്
കുന്നത്തുനാട് (SC): വി.പി. സജീന്ദ്രൻ
മൂവാറ്റുപുഴ: ഡോ. മാത്യു കുഴൽനാടൻ
വൈക്കം (SC): കെ. ബിനിമോൻ
കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി: ചാണ്ടി ഉമ്മൻ
അരൂർ: ഷാനിമോൾ ഉസ്മാൻ
ചേർത്തല: കെ.ആർ. രാജേന്ദ്ര പ്രസാദ്
ഹരിപ്പാട്: രമേശ് ചെന്നിത്തല
മാവേലിക്കര (SC): അഡ്വ. മുത്താര രാജ്
കരുനാഗപ്പള്ളി: സി.ആർ. മഹേഷ്
കൊട്ടാരക്കര: അഡ്വ. പി. ഐഷ പോറ്റി
പത്തനാപുരം: ജ്യോതികുമാർ ചാമക്കാല
കുണ്ടറ: പി.സി. വിഷ്ണുനാഥ്
കൊല്ലം: അഡ്വ. ബിന്ദു കൃഷ്ണ
ചാത്തന്നൂർ: സൂരജ് രവി
ചിറയിൻകീഴ് (SC): രമ്യ ഹരിദാസ്
വട്ടിയൂർക്കാവ്: കെ. മുരളീധരൻ
കോവളം: എം. വിൻസെന്റ്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments