മലപ്പുറം: ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റ് നൽകാൻ ധാരണ . സിപിഐയുമായി സിപിഎം മലപ്പുറം ജില്ലാ നേതൃത്വം ചർച്ച നടത്തി. നിലവിൽ സിപിഐ മൽസരിക്കുന്ന മണ്ഡലമാണ് തിരൂരങ്ങാടി. തിരൂരങ്ങാടിക്ക് പകരം വള്ളിക്കുന്ന് സീറ്റ് വെച്ചുമാറാനാണ് ധാരണയായത്. പി.എം.എ സമീറിനെ തിരൂരങ്ങാടിയില്‍ ലീഗ് സ്ഥാനാര്‍ഥിയാക്കിയതിനെതിരെ രണ്ടത്താണി നേരത്ത രംഗത്ത് എത്തിയിരുന്നു. ഈ അതൃപ്തി മുതലാക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് അബ്ദുറഹ്മാന് പറഞ്ഞത്. അര്‍ഹതയുള്ളവരെ തഴഞ്ഞുവെന്നും ഇതിന്റെ മാനദണ്ഡം ചോദ്യം ചെയ്താല്‍ അച്ചടക്കലംഘനമായി കാണരുതെന്നും രണ്ടത്താണി ഫേസ്ബുക്കില്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ സിപിഎം സമീപിക്കുന്നത്



