Thursday, March 19, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകെ.സുധാകരനുമായി ചര്‍ച്ച നടത്തി ബിജെപി

കെ.സുധാകരനുമായി ചര്‍ച്ച നടത്തി ബിജെപി

കണ്ണൂര്‍: മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ.സുധാകരനുമായി ചര്‍ച്ച നടത്തി ബിജെപി. ഇന്നലെയും ഇന്ന് രാവിലെയും സുധാകരനുമായി സംസാരിച്ചെന്ന് ബിജെപി നേതാവ് സി.രഘുനാഥ്. മുൻ ഡിസിസി സെക്രട്ടറിയായിരുന്ന രഘുനാഥ് 2023ലാണ് ബിജെപിയിൽ ചേര്‍ന്നത്.

കണ്ണൂരിൽ സീറ്റ് നിഷേധിച്ചതിൽ സുധാകരൻ കടുത്ത അതൃപ്തിയിലാണ്. കെ.സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് ഗുഡ് ബൈ പറഞ്ഞു. എനിക്ക് എന്‍റെ വഴിയെന്നും സുധാകരൻ കെ.സിയെ അറിയിച്ചു. ഇന്ന് പന്ത്രണ്ട് മണിക്ക് സുധാകരൻ മാധ്യമങ്ങളെ കാണും. സുധാകരൻ ഇന്ന് ഡൽഹിയിൽ നിന്ന് മടങ്ങും.

സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. കടുത്ത അവഗണനയാണ് നേരിട്ടതെന്നാണ് സുധാകരൻ അനുയായികളുടെ വിലയിരുത്തൽ. കണ്ണൂരിൽ തുടരുമെങ്കിലും പ്രചരണ രംഗത്ത് സജീവമായേക്കില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments