Thursday, March 19, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് പ്രതിപക്ഷ നേതാവ്

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലിസ്റ്റ് ഇന്ന് ഇറങ്ങുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന്റെ 140 സീറ്റിലും ഇന്ന് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ സുധാകരനുമായി നിരന്തരമായി സംസാരിക്കാറുണ്ടെന്നും തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐഎമ്മില്‍ വലിയ കലാപങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ’48 മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ 95 സ്ഥാനാര്‍ത്ഥികളെയും തീരുമാനിച്ചു. 50ലധികം സ്ഥാനാര്‍ത്ഥികളെയും നേരത്തെ തന്നെ തീരുമാനിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ എവിടെയാണ് വൈകിയത്. ഇപ്പോഴും എല്‍ഡിഎഫിലെ കക്ഷികളുടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുണ്ട്. ടീം യുഡിഎഫാണെന്ന് തെളിയിച്ച് ഒരു അപസ്വരവുമില്ലാതെ ചരിത്രത്തിലാദ്യമായി യുഡിഎഫ് 140 മണ്ഡലങ്ങളിലേക്കുമുള്ള സീറ്റുകള്‍ പങ്കിട്ടെടുത്തു. രണ്ട് ദിവസം കൊണ്ട് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയാക്കി. എന്നിട്ട് വൈകിയെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്’, വി ഡി സതീശന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments