Thursday, March 19, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news​ കോൺഗ്രസിനെ വെല്ലുവിളിക്കാൻ ഇല്ലെന്ന് കെ. സുധാകരൻ

​ കോൺഗ്രസിനെ വെല്ലുവിളിക്കാൻ ഇല്ലെന്ന് കെ. സുധാകരൻ

ന്യൂഡൽഹി: കോൺ​ഗ്രസിനെ വെല്ലുവിളിക്കാൻ ഇല്ലെന്ന് കെ. സുധാകരൻ. പാർട്ടിയാണ് വലുതെന്നും താൻ ചെറുതാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ അംഗീകാരം കിട്ടുമെങ്കിൽ മത്സരിക്കും. വെല്ലുവിളിക്കാൻ താൻ ഇല്ല, പാർട്ടിക്ക് വിധേയമായി തുടരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.


കോൺ​ഗ്രസ് സ്ഥാനാർഥി പട്ടികയിൽ കെ. സുധാകരൻ്റെ പേരുണ്ടായിരുന്നില്ല. സുധാകരൻ്റെ പേര് കണ്ണൂരിൽ ഉൾപ്പെടുത്താമെന്ന് ചെന്നിത്തലയ്ക്ക് നൽകിയ ഉറപ്പും പാലിക്കാനായില്ല.

നേരത്തെ, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇളവ് വേണമെന്ന കെ.സുധാകരന്‍റെ സമ്മർദത്തിന് മുന്നിൽ ഹൈക്കമാൻഡ് മുട്ടുമടക്കി എന്ന വാർത്ത പുറത്തുവന്നിരുന്നു. എ.കെ ആന്‍റണി, രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കൾ ഇടപെട്ടതൊടെയാണ് പ്രതിസന്ധി അയഞ്ഞതിരുന്നത്. അനുനയത്തിൽ എത്താൻ സുധാകരനോട് ആവശ്യപ്പെട്ടെന്ന് ആന്‍റണി പറഞ്ഞു. സുധാകരൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനം നടക്കാനിരിക്കെയാണ് നേതൃത്വം ഇടപെട്ടത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments