Friday, March 20, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎല്‍ദോസ് കുന്നപ്പിള്ളില്‍ ഇടഞ്ഞു തന്നെ

എല്‍ദോസ് കുന്നപ്പിള്ളില്‍ ഇടഞ്ഞു തന്നെ

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി തുടര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍. അടുപ്പമുള്ളവരുമായി ആലോചിച്ച് മല്‍സരിക്കുമോ എന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും.  കടുത്ത നടപടികളിലേക്ക് എല്‍ദോസ് കടക്കല്ലെന്ന വിശ്വാസത്തിലാണ് മുതിര്‍ന്ന നേതാക്കള്‍. നേതാക്കളെ തള്ളിപ്പറയുന്നില്ലെന്നും  നിരാശയുണ്ടെങ്കിലും പ്രതീക്ഷയുണ്ടെന്നും പട്ടിക പുറത്തുവന്ന ശേഷം  എല്‍ദോസ് പ്രതികരിച്ചു

പെരുമ്പാവൂരിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളിലിനെ കാണാനായി മനോജ് മൂത്തേടനെത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് എല്‍ദോസ് തയാറായില്ല. മനോജ് മൂത്തേടന്‍ എത്തുന്നതിന് മുന്‍പ് എല്‍ദോസ് വീട്ടില്‍‌നിന്ന് പോയി. പൂര്‍ണ വിജയപ്രതീക്ഷയെന്ന് മനോജ് മൂത്തേടന്‍ പ്രതികരിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments