കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് കെ.സി. വേണുഗോപാല്‍. എല്‍ഡിഎഫിനെ ഇനി വേണ്ടെന്ന് ജനം പറയുന്നതാണ് പ്രചാരണത്തില്‍ ബോധ്യപ്പെടുന്നത്. വികൃതമായ മുഖം മിനുക്കാന്‍ കോടികളുടെ പി.ആര്‍ നടത്തുകയാണ് സര്‍ക്കാര്‍. കേരളത്തിലെ സിപിഎം– ബിജെപി ഡീല്‍ പുതിയ കഥയല്ലെന്നും ഇത്തവണത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ ഡീല്‍ ബോധ്യപ്പെട്ടുവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. Also Read: പാലക്കാട്ട് സിപിഎം–ബിജെപി ഡീലെന്നത് വി.ഡി.സതീശന്റെ നുണ: എം.വി.ഗോവിന്ദന്‍
യുഡിഎഫിനെ തോൽപ്പിക്കാനാണ് ബിജെപി സിപിഎം ഡീലെന്നും പാർട്ടി നേതൃത്വത്തിന്റെ രക്ഷയ‌്ക്കു വേണ്ടിയുള്ള ഡീലാണിതെന്നും അത് അണികൾ തള്ളുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. സിപിഎം ബിജെപി ഡീൽ പൊളിഞ്ഞു പാളീസാകുമെന്നും ഏതൊക്കെ മണ്ഡലങ്ങളിൽ എന്ന് പറയുന്നില്ലെന്നും കെ.സി. പറഞ്ഞു.



