Sunday, March 22, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsടിക്കറ്റ് ചാർജ് വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ

ടിക്കറ്റ് ചാർജ് വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആഭ്യന്തര വിമാന യാത്രക്കാരുടെ ടിക്കറ്റ് നിരക്കിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയതോടെ ടിക്കറ്റ് ചാർജ് വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എയർ ഇന്ത്യ 2000ലേറെ സർവ്വീസുകൾ നിർത്തിയിരുന്നു. ഏകദേശം 30 സർവ്വീസുകൾ മാത്രമാണ് മേഖലയിലേക്ക് നടത്തിയത്.

ആഭ്യന്തര വിമാനയാത്രക്കാരുടെ നിരക്കിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കികൊണ്ട് കേന്ദ്രസർക്കാർ ഉടൻ ഉത്തരവിറക്കും. നിരക്ക് പരിധി നിയന്ത്രണം മാർച്ച് 23 മുതൽ പിൻവലിക്കുമെന്ന് സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ വിമാനയാത്രയുടെ നിരക്ക് വർധിച്ചേക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments