Tuesday, March 24, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

മസ്‌കത്ത്: ഒമാനിലെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെയാണ് കാലാവസ്ഥാ മുന്നറിയിപ്പ് നിലവിലുള്ളത്. വടക്കൻ ഗവർണറേറ്റുകളായ ബുറൈമി, ദാഹിറ, വടക്കൻ ബാത്തിന, മുസന്ദം എന്നിവിടങ്ങളിൽ രാവിലെ തന്നെ ഇടിമിന്നലോടു കൂടിയ മഴ ആരംഭിക്കും. ഇത് പിന്നീട് മസ്‌കത്ത്, ദാഖിലിയ, തെക്കൻ ബാത്തിന, വടക്ക്-തെക്ക് ശർഖിയ, അൽ വുസ്ത എന്നിവിടങ്ങളിലേക്കും വ്യാപിക്കും. പലയിടങ്ങളിലും ആലിപ്പഴ വർഷത്തോടൊപ്പം അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments