Tuesday, March 24, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിയമസഭാ തെരെഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. മൊത്തം വോട്ടർമാരുടെ എണ്ണം 2,71,42,952 ആണ്. 1,32,20,811 പുരുഷന്മാരും 1,39,21,868 സ്ത്രീകളും 273 ട്രാൻസ്‌ജെൻഡേഴ്‌സുമാണ് വോട്ടർപട്ടികയിലുള്ളത്.

പട്ടികയിൽ 2,42,093 പ്രവാസി വോട്ടർമാരുണ്ട്. അതിൽ 2,04,218 പുരുഷന്മാരും 37,867 സ്ത്രീകളും 8 ട്രാൻസ്‌ജെൻഡർമാരുമുണ്ട്. 53,984 സർവീസ് വോട്ടർമാരാണ് ഉള്ളത്. 51,330 പുരുഷന്മാരും 2654 സ്ത്രീകളുമാണ് സർവീസ് വോട്ടർമാരായി ഉള്ളത്.

മാർച്ച് 15 വരെ ലഭിച്ച അപേക്ഷ പ്രകാരമുള്ള പട്ടികയാണ് പുറത്തുവിട്ടത്. ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയേക്കൾ 2 ലക്ഷത്തോളം വോട്ടർമാർ അധികമുണ്ട്. 2.69 കൊടി വോട്ടർമാരായിരുന്നു എസ്‌ഐആർ അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments