ഡൽഹി: മോദിയെ വിമർശിക്കുന്ന പോസ്റ്റുകൾ കൂട്ടത്തോടെ മെറ്റ നീക്കം ചെയ്തു. ഐടി മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് നടപടി. 2024 മാർച്ച് മുതൽ 2025 ജൂൺ വരെ 1400 പോസ്റ്റുകളാണ് മെറ്റ നീക്കം ചെയ്തത്. മുന്നറിയിപ്പില്ലാതെ പോസ്റ്റുകൾ തടയുന്നത് ഒളിച്ചോട്ടമെന്നാണ് ഉപഭോക്താക്കളുടെ വിമർശനം.
കേന്ദ്ര സർക്കാൻ നയങ്ങളെ വിമർശിക്കുന്ന സാമൂഹ്യ മാധ്യമ ഉള്ളടക്കങ്ങൾക്ക് തടയിടാനാണ് പുതിയ നീക്കം. യുജിസി ചട്ടങ്ങളിലെ കേന്ദ്ര നിലപാടിൽ പ്രതിഷേധം വ്യാപകമായതോടെ പ്രധാനമന്ത്രിയെ വിമർശിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾക്ക് കേന്ദ്ര ഐ ടി മന്ത്രാലയം പൂട്ടിട്ടു. മന്ത്രാലത്തിന്‍റെ നിർദേശത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാം, എക്സ്സ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങൾ പോസ്റ്റുകൾ നീക്കം ചെയ്തു.



