തിരുവനന്തപുരം: ബിജെപി-സിപിഎം ഡീൽ ആരോപണം തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാലക്കാട് യുഡിഎഫ് വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ വിജയിപ്പിക്കുകയാണ് ലക്ഷ്യം. റാന്നി , കോന്നി എന്നിവിടങ്ങളിലും ഡീൽ ശക്തമാണെന്നും സതീശൻ പറഞ്ഞു.
പാലക്കാട് ബിജെപിയെ ജയിപ്പിക്കനാണ് സിപിഎം ശ്രമം , അത് നടക്കില്ല , മികച്ച വിജയം യുഡിഎഫിനുണ്ടാകും. പല സ്ഥലത്തും ബിജെപി മത്സരിക്കുന്നില്ല . സിപിഎമ്മുമായി അഡ്ജസ്റ്റ്മെന്റാണ്. തൻ്റെ നാമനിർദേശ പത്രികയിൽ നൽകിയ വിവരങ്ങൾ എല്ലാം ശരിയാണ് . തെറ്റാണെന്ന് പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



